മുംബൈ|
jibin|
Last Updated:
തിങ്കള്‍, 27 ഏപ്രില്‍ 2015 (14:38 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍
സാറ ബോളിവുഡിലേക്ക് ചുവട് വെക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സച്ചിന്‍ ഫേസ്‌ബുക്കില്‍. മകള്‍ സാറ പഠനം തുടരുകയാണെന്നും സിനിമയില്‍ അരങ്ങേറാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സച്ചിന്‍ ഫേസ്‌ബുക്കിലൂടെ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലാണ് സാറ അഭിനയിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഷാഹിദ് കപൂറിന്റെ നായികയായി ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകള്‍ അഭിനയിക്കാന്‍ ഒരുങ്ങുവെന്നായിരുന്നു വാര്‍ത്ത. ഈ സാഹചര്യത്തിലാണ് വാര്‍ത്ത നിഷേധിച്ച് സച്ചിന്‍ രംഗത്തെത്തിയത്. പതിനെട്ടുകാരിയായ സാറ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.