സച്ചിനും കോലിയും ആ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്, ഗില്ലിനും അതിൽ നിന്നും മുന്നോട്ട് പോകാൻ കഴിയുമെന്ന് അലിസ്റ്റർ കുക്ക്

Virat Kohli and Shubman Gill, India, Cricket News, Webdunia malayalam, Kerala News
Virat Kohli and Shubman Gill
അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (20:21 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നടത്തിയ സെഞ്ചുറി പ്രകടനത്തോടെ വിമര്‍ശകരുടെ വായ അടപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവതാരമായ ശുഭ്മാന്‍ ഗില്‍. സെഞ്ചുറി പ്രകടനത്തോടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേൽക്കെ നൽകാൻ നൽകാൻ ഗില്ലിന്റെ സെഞ്ചുറി കാരണമായിരുന്നു.ഇപ്പോഴിതാ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസതാരമായ അലിസ്റ്റര്‍ കുക്ക്. ഗില്‍ മനോഹരമായാണ് കളിച്ചതെന്നും കോലിയുടെ പിന്‍ഗാമിയാകാന്‍ പോകുന്നത് യുവതാരമായിരിക്കുമെന്നും കുക്ക് വ്യക്തമാക്കുന്നു.

ഗില്‍ മനോഹരമായ ക്രിക്കറ്റാണ് കളിച്ചത്. മികച്ച പ്രതിഭയാണ് അവന്‍. എന്നാല്‍ അവന്റെ ചുമലിലുള്ള സമ്മര്‍ദ്ദം ഭീകരമാണ്. കഴിഞ്ഞ ലോകകപ്പില്‍ കോലിയായിരുന്നു എല്ലാ പോസ്റ്ററുകളിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം. കോലി ഒഴിച്ചിടുന്ന ആ സ്ഥാനത്തേക്ക് കാലെടുത്ത് വെയ്‌ക്കേണ്ടത് ഗില്ലാണ്. ഇന്ത്യയെ പോലൊരു രാജ്യത്തിലെ ജനങ്ങളുടെ ആകെ പ്രതീക്ഷയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. ചെറിയ പ്രായത്തില്‍ സച്ചിനും കോലിയുമെല്ലാം ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ചവരാണ്. ഗില്ലിനും അതിന് സാധിക്കും. കുക്ക് പറഞ്ഞു.

അതേസമയം മൂന്നാം ടെസ്റ്റില്‍ കോലിയും കെ എല്‍ രാഹുലും തിരിച്ചെത്തിയാലും ഗില്ലിന് ടീമില്‍ ഇടമുണ്ടാകുമെന്നും രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗില്‍ കളിച്ച ഷോട്ടുകള്‍ അദ്ദേഹത്തിന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് കാണിച്ച് തരികയായിരുന്നുവെന്നും ഔട്ട് ഓഫ് ഫോം ആയിരുന്നു എന്നത് മാത്രമായിരുന്നു ഗില്‍ നേരിട്ടിരുന്ന പ്രശ്‌നമെന്നും അതിപ്പോള്‍ പരിഹരിക്കപ്പെട്ടെന്നും കുക്ക് വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :