1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Royal Challengers Bangalore vs Rajasthan Royals

Royal Challengers Bangalore vs Rajasthan Royals: ടോസില്‍ ജയിച്ച് ബാംഗ്ലൂര്‍, സഞ്ജുവിന് തുടക്കത്തിലെ തിരിച്ചടി

Royal Challengers Bangalore vs Rajasthan Royals
Royal Challengers Bangalore vs Rajasthan Royals: ഐപിഎല്ലില്‍ ജീവന്‍മരണ പോരാട്ടത്തിനിറങ്ങി രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യം. രാജസ്ഥാന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് ലഭിച്ച ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് നഷ്ടപ്പെട്ടത് രാജസ്ഥാന്‍ നായകന്‍ സഞ്ജുവിന് തിരിച്ചടിയായി. 
 
ഡ്രൈ വിക്കറ്റ് ആയതിനാലാണ് ആദ്യം ബാറ്റ് ചെയ്യുന്നതെന്ന് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡു പ്ലെസിസ് പറഞ്ഞു. ടോസ് ലഭിക്കുകയായിരുന്നെങ്കില്‍ തങ്ങള്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നു എന്ന് രാജസ്ഥാന്‍ നായകന്‍ സഞ്ജുവും പ്രതികരിച്ചു. 
 
അടുത്ത ലേഖനം
'എവിടെ പോയാലും നാണക്കേട്'; കോലി മുദ്രാവാക്യങ്ങളുമായി ഗംഭീറിനെ പരിഹസിച്ച് ഹൈദരബാദ് ആരാധകര്‍, കുപ്പിയേറ് (വീഡിയോ)