അനുബന്ധ വാര്‍ത്തകള്‍
- Royal Challengers Bangalore: മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് രക്ഷയുണ്ട് ! ഇല്ലേല്‍ പണി പാളും
- നിര്‍ണായക മത്സരത്തില്‍ ഹൈദരബാദിനെ തോല്‍പ്പിച്ച് ലഖ്നൗ; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവം
- SRH vs LSG Match Update: ലഖ്നൗവിന് ജയിക്കാന്‍ 183 റണ്‍സ്
- ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ചേതേശ്വര്‍ പൂജാര ഉപനായകനാകും
- അടുത്ത ലോകകപ്പില്‍ രോഹിത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരിക്കരുത്: രവി ശാസ്ത്രി
Delhi Capitals: പ്ലേ ഓഫ് കാണാതെ ഐപിഎല്ലില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ്
Delhi Capitals: ഈ സീസണില്‍ ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ്. നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോല്‍വി വഴങ്ങിയതോടെയാണ് ഡല്‍ഹിയുടെ എല്ലാ സാധ്യതകളും അടഞ്ഞത്. 12 കളികളില്‍ നിന്ന് നാല് ജയവും എട്ട് തോല്‍വിയുമായി വെറും എട്ട് പോയിന്റോടെ പത്താം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇപ്പോള്‍.
ഈ സീസണില്‍ ഡല്‍ഹിക്ക് രണ്ട് കളികള്‍ കൂടിയാണ് ശേഷിക്കുന്നത്. ഈ രണ്ട് കളികളിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാല്‍ പോലും ഡല്‍ഹിക്ക് ഇനി പ്ലേ ഓഫ് കാണാന്‍ സാധിക്കില്ല. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചത്.