രേണുക വേണു|
Last Modified ഞായര്‍, 14 മെയ് 2023 (08:43 IST)
Chennai Super Kings: ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായി നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തും. രാത്രി 7.30 മുതല്‍ ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തിലാണ് ചെന്നൈ-കൊല്‍ക്കത്ത പോരാട്ടം. ഇന്ന് ജയിച്ചാല്‍ ചെന്നൈ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്യും.
നിലവില്‍ 12 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 15 പോയിന്റാണ് ചെന്നൈയ്ക്കുള്ളത്. നാല് കളികള്‍ തോറ്റപ്പോള്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. നിലവില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. 12 കളികളില്‍ നിന്ന് എട്ട് ജയവുമായി 16 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ചെന്നൈയുടെ പോയിന്റ് 17 ആകും. അതോടെ ചെന്നൈ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്യും.