1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Royal Challengers Bangalore Play off scenario

Royal Challengers Bangalore: അവസാന മത്സരം തോറ്റാലും ആര്‍സിബിക്ക് പ്ലേ ഓഫില്‍ എത്താന്‍ സാധ്യത !

ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ആര്‍സിബിയുടെ അവസാന മത്സരം

Royal Challengers Bangalore Play off scenario
Royal Challengers Bangalore: സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചതിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് എത്തിയരിക്കുകയാണ്. 13 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റാണ് ആര്‍സിബിക്ക് ഉള്ളത്. ഹൈദരബാദിനെതിരെ ജയിച്ചതോടെ അവസാന മത്സരത്തില്‍ തോറ്റാലും പ്ലേ ഓഫില്‍ എത്താനുള്ള നേരിയ സാധ്യതയാണ് ആര്‍സിബിക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നത്. 
 
ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ആര്‍സിബിയുടെ അവസാന മത്സരം. ഈ കളിയില്‍ ജയിച്ചാല്‍ ആര്‍സിബി ഉറപ്പായും പ്ലേ ഓഫില്‍ എത്തും. തോറ്റാലോ? അതിനുള്ള സാധ്യത പരിശോധിക്കാം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സിനെതിരായ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും തോല്‍ക്കുകയാണെങ്കില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ തോറ്റാലും നാലാം സ്ഥാനക്കാരായി ആര്‍സിബിക്ക് പ്ലേ ഓഫ് കളിക്കാന്‍ സാധിക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Rajasthan Royals: ആര്‍സിബിയുടെ ജയം, പണി കിട്ടിയത് സഞ്ജുവിന്റെ രാജസ്ഥാന്; പ്ലേ ഓഫില്‍ എത്താന്‍ ഇനി സാധ്യത കുറവ് !