‘ധോണി ടീമിന്റെ ഐശ്വര്യം, വെളിച്ചവും വഴികാട്ടിയും അദ്ദേഹം തന്നെ’ - സൂപ്പർതാരത്തിന്റെ വെളിപ്പെടുത്തൽ

Last Updated: വെള്ളി, 11 ജനുവരി 2019 (17:26 IST)
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസ കൊണ്ട് മൂടി ഉപനായകന്‍ രോഹിത്ത് ശര്‍മ്മ. ധോണി ഇല്ലെങ്കിൽ ടീം തന്നെ ഇല്ലെന്ന നിലപാടിലാണ് രോഹിത്തുള്ളത്.

ധോണി ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ് താരം. കളത്തിൽ മാത്രമല്ല ഡ്രസിംഗ് റൂമിലും അദ്ദേഹത്തിന്റെ സാന്നിധ്യം നൽകുന്ന ഊർജ്ജം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് രോഹിത് വ്യക്തമാക്കുന്നു.

‘ടീമിന്റെ വെളിച്ചവും വഴികാട്ടിയുമെല്ലാം അദ്ദേഹം തന്നെ. ധോണിയുടെ പരിചയസമ്പത്തും ഉപദേശവും ടീമിന് ഒരുപാട് ഗുണം ചെയ്യുന്നു. പ്രത്യേകിച്ച യുവതാരങ്ങള്‍ക്ക്’ രോഹിത്ത് വിലയിരുത്തുന്നു.

അതെസമയം ധോണിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ പരമ്പര. ലോകകപ്പ് പടിവാതിലില്‍ നില്‍ക്കേ ഫോം കണ്ടെത്തേണ്ടത് ധോണിയുടെ ഉത്തരവാദിത്വമാണ്. മാത്രമല്ല, മികച്ച ഫോമിലുള്ള യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ പുറത്തിരുത്തിയാണ് ധോണിയെ ടീമിലെടുത്തതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :