Last Modified വെള്ളി, 11 ജനുവരി 2019 (09:48 IST)
ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ കീപ്പറായി ധോണി ഉണ്ടാകുമോയെന്ന കാര്യത്തിൽ ഏകദിന പരമ്പരയിൽ തീരുമാനമാകും.
ഓസ്‌ട്രേലിയക്കെതിരെ ധോണി മികച്ച പ്രകടനം കാഴ്ച്ച വെച്ചില്ലെങ്കില്‍ ഒരുപക്ഷെ ഇംഗ്ലണ്ടില്‍ ലോക കപ്പ് കളിക്കാന്‍ ധോണിയുണ്ടാകില്ല. ധോണിക്കൊപ്പമെത്താൻ കഴിയില്ലെങ്കിലും റിഷഭ് പന്ത് ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
അതെസമയം ധോണി ആരാധകര്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് ഓസ്‌ട്രേലിയയില്‍ നിന്നും പുറത്തു വരുന്നത്. സിഡ്‌നിയില്‍ നെറ്റ്‌സില്‍ പരിശീലനത്തിനെത്തിയ ധോണി ബൗളര്‍മാര്‍ക്കെതിരെ ഏറെ ആത്മവിശ്വാസത്തോടെയാണ് ബാറ്റേന്തിയത്.