അഭിറാം മനോഹർ|
Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (14:03 IST)
വെസ്റ്റിൻഡീസിനെതിരായ അവസാന രണ്ട് മത്സരങ്ങളിലും നായകൻ രോഹിത് ശർമ കളിക്കും. കടുത്ത പുറംവേദനയെ തുടർന്ന് കഴിഞ്ഞ മത്സരത്തിനിടെ പുറത്ത് പോയ രോഹിത് ഫിറ്റ്നസ് വീണ്ടെടുത്തതായാണ് റിപ്പോർട്ട്.
പരിക്കിൻ്റെ പിടിയിലായ രോഹിത് ശർമയ്ക്ക് പകരം അടുത്ത മത്സരത്തിൽ ഹാർദ്ദിക് പാണ്ഡ്യയാകും ഇന്ത്യയെ നയിക്കുക എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പരമ്പരയിൽ 64,0,11* എന്നിങ്ങനെയാണ് രോഹിത്തിൻ്റെ പ്രകടനം. ശനിയാഴ്ചയാണ് വിൻഡീസിനെതിരായ പരമ്പരയിലെ നാലാമത്തെ മത്സരം. നിലവിൽ പരമ്പരയിൽ 2--ന് മുൻപിലാണ് ഇന്ത്യ.