രോഹിത്തും പോരാ..! പുതിയ നായകനെ കുറിച്ച് ബിസിസിഐ ആലോചിച്ചു തുടങ്ങി, ഏകദിന നായകസ്ഥാനവും തെറിക്കും !

രേണുക വേണു| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (11:26 IST)
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഭാവിയും തുലാസില്‍. ടെസ്റ്റില്‍ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് ലഭിച്ച ശേഷം ബൗളിങ് തിരഞ്ഞെടുത്ത രോഹിത്തിന്റെ തീരുമാനം നേരത്തെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങി നിരവധി മുന്‍ ക്രിക്കറ്റര്‍മാര്‍ രോഹിത്തിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ബിസിസിഐയും രോഹിത്തിന്റെ ഭാവിയെ കുറിച്ച് ആലോചിക്കുന്നത്.

അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിക്കുക പുതിയ ക്യാപ്റ്റനായിരിക്കും. റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരില്‍ ഒരാളെ ടെസ്റ്റ് ക്യാപ്റ്റനാക്കുന്ന കാര്യം ബിസിസിഐ ആലോചിക്കുന്നുണ്ട്. പരുക്കില്‍ നിന്ന് മുക്തനായി മടങ്ങിയെത്തി ഫിറ്റ്‌നെസ് തെളിയിച്ചാല്‍ റിഷഭ് പന്തിനാണ് കൂടുതല്‍ സാധ്യത.

ടെസ്റ്റ് ക്യാപ്റ്റന്‍സി നഷ്ടപ്പെടുന്നതിനൊപ്പം രോഹിത്തിന്റെ ഏകദിന നായകസ്ഥാനവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പില്‍ രോഹിത് ഇന്ത്യയെ നയിക്കുമോ എന്ന കാര്യം സംശയമാണ്. ഹാര്‍ദിക് പാണ്ഡ്യയെ പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ നായകനാക്കാനാണ് ബിസിസിഐയുടെ ആലോചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :