'ഷെഡ്യൂള്‍ ശരിയല്ല'; തോല്‍വിയുടെ ഭാരം ഐപിഎല്ലിന്റെ തലയില്‍ വെച്ച് രോഹിത് ശര്‍മ !

രേണുക വേണു| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (11:11 IST)

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റതിനു പിന്നാലെ ഐസിസിയുടെ മാച്ച് ഷെഡ്യൂളിനെ പരോക്ഷമായി വിമര്‍ശിച്ച് രോഹിത് ശര്‍മ. ഐപിഎല്‍ കാരണം ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായി കാര്യമായി ഒരുങ്ങാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്ന് രോഹിത് പറഞ്ഞു. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് ചുരുങ്ങിയത് 25-30 ദിവസങ്ങള്‍ എങ്കിലും സാഹചര്യവുമായി പൊരുത്തപ്പെടാനും പരിശീലിക്കാനും ആവശ്യമാണെന്ന് രോഹിത് പറഞ്ഞു.

എന്തുകൊണ്ടാണ് ഐപിഎല്‍ ഫൈനലിനു തൊട്ടു പിന്നാലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ വെച്ചത്? എന്തുകൊണ്ട് ഫൈനല്‍ മാര്‍ച്ചില്‍ നടത്തിക്കൂടാ? ഫൈനല്‍ കളിക്കാനുള്ള ഏക മാസം ജൂണ്‍ മാത്രമാണോ? ഫൈനല്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും കളിക്കാം, എവിടെ വേണമെങ്കിലും കളിക്കാം. ഇംഗ്ലണ്ടില്‍ മാത്രമേ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാവൂ എന്നില്ലല്ലോ. ലോകത്ത് എവിടെയും അത് കളിക്കാം. ഐപിഎല്ലിന് ശേഷം വെറും ഒരാഴ്ച മാത്രമാണ് ഇന്ത്യന്‍ ടീമിന് ഫൈനലിന് വേണ്ടി പരിശീലിക്കാന്‍ ലഭിച്ചത്. 25-30 ദിവസങ്ങള്‍ എങ്കിലും ഫൈനലിന് മുന്‍പ് ആവശ്യമാണ് - രോഹിത് ശര്‍മ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :