അനുബന്ധ വാര്‍ത്തകള്‍
- രവി ബിഷ്ണോയിയെ രോഹിത്തിന് പിടിച്ചു; ഇനി ട്വന്റി 20 ലോകകപ്പിലും കാണാം !
- ഇവര്‍ ഭാവി വാഗ്ദാനങ്ങള്‍; വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലെ ജയം ഇന്ത്യയ്ക്ക് നല്കുന്ന പാഠങ്ങള്‍
- നേടുമോ 72 റണ്‍സ് ? എങ്കില്‍ കോലിക്ക് പുതിയ റെക്കോര്‍ഡ്
- ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; തത്സമയം കാണാന്‍ എന്ത് വേണം?
- രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറാകാന്‍ വിരാട് കോലി?
വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത് ശര്‍മയ്ക്ക് പുതിയ റെക്കോര്‍ഡ്; മറികടന്നത് ബാബര്‍ അസമിനെ
പാക്കിസ്ഥാന്‍ ബാറ്റര്‍ ബാബര്‍ അസമിനെ മറികടന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് പുതിയ റെക്കോര്‍ഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ ട്വന്റി 20 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ രോഹിത് 19 പന്തില്‍ 40 റണ്‍സ് നേടിയിരുന്നു. ഈ ഇന്നിങ്‌സോടെയാണ് ബാബര്‍ അസമിനെ രോഹിത് മറികടന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത്തിന്റെ ട്വന്റി 20 റണ്‍സ് 559 ആയി. 43 ശരാശരിയിലാണ് ഈ നേട്ടം. ബാബര്‍ അസം 540 റണ്‍സുമായി രണ്ടാം സ്ഥാനത്താണ്. വിരാട് കോലി 57.55 ശരാശരിയോടെ 518 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്.