രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകാന്‍ വിരാട് കോലി?

രേണുക വേണു| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (08:25 IST)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. പരുക്കിനെ തുടര്‍ന്ന് ഉപനായകന്‍ കെ.എല്‍.രാഹുല്‍ സ്‌ക്വാഡിന് പുറത്താണ്. പകരം രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ഇഷാന്‍ കിഷനോ വിരാട് കോലിയോ ആയിരിക്കും. വീണ്ടും രോഹിത്-കോലി ഓപ്പണിങ് കൂട്ടുകെട്ട് കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കോലിയുടെ പരുക്കിനെ തുടര്‍ന്ന് തങ്ങള്‍ക്ക് ആശങ്കയില്ലെന്നും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും രോഹിത് പറഞ്ഞു. വണ്‍ഡൗണില്‍ നിന്ന് ഓപ്പണിങ്ങിലേക്ക് ഇറങ്ങാന്‍ കോലി തയ്യാറാകുമോ എന്ന് ഉറപ്പില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :