രോഹിത്തിനും രാഹുലിനും മികച്ച തുടക്കം; ന്യൂസിലന്‍ഡിനെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ

രേണുക വേണു| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (08:34 IST)

ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയില്‍ സമ്പൂര്‍ണ ആധിപത്യം നേടി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ത്തിന് സ്വന്തമാക്കി. ടി 20 ലോകകപ്പില്‍ ഫൈനല്‍ കളിച്ച കിവീസിന് ഇന്ത്യയ്‌ക്കെതിരെ ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ സാധിക്കാതിരുന്നത് നാണക്കേടായി. ടീം മുഖ്യ പരിശീലകന്‍ എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിനും ട്വന്റി 20 ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മയ്ക്കും മികച്ച തുടക്കമാണ് ഈ പരമ്പര കൊണ്ട് ലഭിച്ചത്.

പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയുമായ ട്വന്റി 20 മത്സരത്തില്‍ 73 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ് 17.2 ഓവറില്‍ 111 ന് അവസാനിച്ചു. മൂന്ന് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേല്‍ ആണ് കളിയിലെ താരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :