രേണുക വേണു|
Last Modified വ്യാഴം, 18 നവംബര്‍ 2021 (15:59 IST)
ഡഗ്ഔട്ടില്‍ ഇരിന്ന് കളി കാണുന്നതിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ തലയില്‍ അടിച്ച് നായകന്‍ രോഹിത് ശര്‍മ. ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് സംഭവം. ഇന്ത്യയുടെ ബാറ്റിങ് നടക്കുന്നതിനിടെ ഡഗ്ഔട്ടില്‍ ഇരിക്കുകയായിരുന്നു നായകന്‍ രോഹിത് ശര്‍മയും ഉപനായകന്‍ കെ.എല്‍.രാഹുലും പേസര്‍ മുഹമ്മദ് സിറാജും. പെട്ടന്ന് മൂവരും ചേര്‍ന്ന് എങ്ങോട്ടോ നോക്കുന്നതായി വീഡിയോയില്‍ കാണാം. അതിനു പിന്നാലെയാണ് രോഹിത് ശര്‍മ സിറാജിന്റെ തലയുടെ പിന്നില്‍ അടിച്ചത്. തമാശരൂപേണയായിരുന്നു ആ പ്രവൃത്തി. ക്യാപ്റ്റന്റെ കൈയില്‍ നിന്ന് അടി കിട്ടിയ ശേഷം സിറാജ് ചിരിക്കുന്നതും കാണാം. രസകരമായ വീഡിയോ കണ്ട് അതിനേക്കാള്‍ രസകരമായ കമന്റുകളാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ ഭയങ്കര കലിപ്പിനാണല്ലോ എന്നാണ് ചിലരുടെ കമന്റ്.