ധോണി വിരമിക്കുമോ ?; ചെന്നൈയെ നയിക്കുന്നതാര് ? - തീരുമാനം അറിയിച്ച് സിഎസ്‌കെ

csk , chennai super kings , dhoni , team india , world cup , ധോണി , ലോകകപ്പ് , മഹേന്ദ്ര സിംഗ് ധോണി , ഐ പി എല്‍
ചെന്നൈ| Last Modified ശനി, 13 ജൂലൈ 2019 (16:34 IST)
ലോകകപ്പ് സെമിയില്‍ ഇന്ത്യ തോല്‍‌വിയറിഞ്ഞതിന് പുറത്തുവന്ന വാര്‍ത്തയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട്. വരും ദിവസങ്ങളില്‍ ധോണി വിരമിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

ധോണി ഇന്ത്യന്‍ ടീമിനോട് ബൈ പറഞ്ഞാല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കാന്‍ അവരുടെ ‘തല’ എത്തുമോ എന്ന ചോദ്യവും ആരാധകരില്‍ ശക്തമായി. ഇതോടെ ചെന്നൈ ടീം വക്താവ് രംഗത്തുവന്നു.

ദേശീയ ടീമില്‍ നിന്ന് വിരമിച്ചാലും ഇല്ലെങ്കിലും വരുന്ന ഐപിഎല്‍ സീസണിലും ടീമിനെ നയിക്കാന്‍ ധോണിയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. വരുന്ന സീസണില്‍ ടീമിന്റെ നായകസ്ഥാനത്ത് ധോണിയായിരികുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിരമിക്കല്‍ വാര്‍ത്ത ശക്തമാണെങ്കിലും ധോണിയോ ബിസിസിഐയോ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വരുന്ന വിന്‍ഡീസ് പരമ്പരയില്‍ താരത്തിന് സെലക്‍ടര്‍മാര്‍ വിശ്രമം നല്‍കിയേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :