ഇനി സംശയം വേണ്ട, അഡലെയ്ഡ് ടെസ്റ്റിൽ രാഹുൽ ഓപ്പൺ ചെയ്യും, ടീമിനായി ബാറ്റിംഗ് പൊസിഷനിൽ താഴേക്കിറങ്ങി രോഹിത്

Rohit Sharma
Rohit Sharma
അഭിറാം മനോഹർ| Last Modified വ്യാഴം, 5 ഡിസം‌ബര്‍ 2024 (15:06 IST)
നാളെ ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കെ എല്‍ രാഹുല്‍- യശ്വസി ജയ്‌സ്വാള്‍ സഖ്യം ഓപ്പണ്‍ ചെയ്യും. ക്യാപ്റ്റനായ രോഹിത് ശര്‍മയാണ് ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയത്. ഓസീസിനെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ഈ സഖ്യം ഓസീസ് മണ്ണില്‍ ക്ലിക്കായിരുന്നു.


രോഹിത് ശര്‍മ വ്യക്തിപരമായ കാരണങ്ങളാല്‍ മാറിനിന്നതിനെ തുടര്‍ന്നാണ് ഓപ്പണിംഗ് പൊസിഷനില്‍ കെ എല്‍ രാഹുലിന് അവസരം ലഭിച്ചത്. രോഹിത് തിരിച്ചെത്തുന്നതോടെ ഓപ്പണിംഗ് പൊസിഷന്‍ രാഹുലിന് നഷ്ടമാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രാഹുല്‍ നായകനാകുന്നതോടെ രോഹിത് ശര്‍മ മധ്യനിരയിലാകും ഇറങ്ങുക. പകലും രാത്രിയുമായി നടക്കുന്ന അഡലെയ്ഡ് ടെസ്റ്റ് പോരാട്ടം നാളെയാണ് ആരംഭിക്കുക. 5 മത്സരങ്ങളുള്ള പരമ്പരയില്‍ നിലവില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :