അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 നവംബര്‍ 2020 (14:38 IST)
ഓസ്ട്രേലിയക്കെതിരെ അടുത്തമാസം ആരംഭിക്കാനിരിക്കുന്ന നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര സൂപ്പർ താരങ്ങളായ രോഹിത് ശർമയ്ക്കും ഇഷാന്തിനും നഷ്ടമായേക്കുമെന്ന് സൂചന. ടെസ്റ്റ് ടീമിൽ മാത്രം ഇടം നേടിയ രണ്ട് താരങ്ങളും പൂർണ ഫിറ്റിലേക്കെത്താൻ വൈകുമെന്നതിനാൽ പരമ്പര നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ബാംഗ്ലൂർ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റീ ഹാബിലേഷനിലാണ് ഇരുതാരങ്ങളും. ഇരുവരും പരിക്കിൽ നിന്നും എത്രത്തോളം പുരോഗതി കൈവരിച്ചുവെന്നത് അടിസ്ഥാനപ്പെടുത്തിയാകും ഇരുവരേയും ടീമിൽ ഉൾപ്പെടുത്തുക. നിലവിൽ ഇരുതാരങ്ങളുടെയും സ്ഥിതി അത്ര ആശാവഹമല്ലെന്നാണ് പുറത്ത് വരുന്ന വിവരം.