1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit again out for sigle digit

Rohit Sharma: 'ഒരു മാറ്റവുമില്ല'; വീണ്ടും രണ്ടക്കം കാണാതെ പുറത്തായി രോഹിത് ശര്‍മ

അതേസമയം രോഹിത്തിന്റെ ഫോം ഔട്ടില്‍ ഇന്ത്യന്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്

Rohit Sharma
Rohit Sharma

Rohit Sharma: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി നായകന്‍ രോഹിത് ശര്‍മ. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായ രോഹിത് ഇത്തവണ 16 പന്തില്‍ എട്ട് റണ്‍സെടുത്താണ് കൂടാരം കയറിയത്. മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഷോര്‍ട്ട് ലെഗ് ഫീല്‍ഡല്‍ വില്‍ യങ്ങിനു ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം. 359 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യക്ക് ആദ്യ തിരിച്ചടിയായിരിക്കുകയാണ് നായകന്റെ വിക്കറ്റ്. 
 
അതേസമയം രോഹിത്തിന്റെ ഫോം ഔട്ടില്‍ ഇന്ത്യന്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുമ്പോഴും ടെസ്റ്റ് ഫോര്‍മാറ്റില്‍ രോഹിത് തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തിരിക്കെ രോഹിത്തിന്റെ ഫോംഔട്ട് ഇന്ത്യക്ക് തലവേദനയാകുന്നു. 6, 5, 23, 8, 2, 52, 0, 8 എന്നിങ്ങനെയാണ് രോഹിത്തിന്റെ അവസാന എട്ട് ടെസ്റ്റ് ഇന്നിങ്സുകളിലെ സ്‌കോറുകള്‍. അവസാന എട്ട് ഇന്നിങ്സുകളില്‍ ആറ് തവണയും രോഹിത് രണ്ടക്കം കാണാതെ പുറത്തായി. 
 
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം പാദത്തില്‍ മാത്രം ഒന്‍പത് തവണയാണ് രോഹിത് രണ്ടക്കം കാണാതെ പുറത്തായിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഒന്‍പത് തവണ രണ്ടക്കം കാണാതെ പുറത്തായ ജസ്പ്രീത് ബുംറയാണ് ഈ നാണക്കേടിന്റെ റെക്കോര്‍ഡില്‍ രോഹിത്തിനൊപ്പം ഉള്ളത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഫ്രീ വിക്കറ്റ് എന്ന നിലയിലേക്ക് രോഹിത് മാറിയെന്നാണ് ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനം. ക്യാപ്റ്റന്‍ ആയതുകൊണ്ട് മാത്രം രോഹിത്തിനെ ഇനിയും ടെസ്റ്റില്‍ തുടരാന്‍ അനുവദിക്കുന്നത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും ആരാധകര്‍ പങ്കുവെയ്ക്കുന്നു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Pakistan vs England Test Series: ചാരമായിട്ടില്ല, കനല്‍ ഇപ്പോഴും ശേഷിക്കുന്നു; 2021 നു ശേഷം നാട്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി പാക്കിസ്ഥാന്‍