പരാഗിനെ അങ്ങനെ വെറുതെ കളയില്ല, അടുത്ത സീസണിൽ താരത്തിന് സുപ്രധാന റോൾ!

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 മെയ് 2022 (19:39 IST)
യുവതാരം റിയാൻ പരാഗിനെ പുകഴ്ത്തി ടീം ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സങ്കക്കാര. പരാഗ് വളരെ കഴിവുള്ള താരമാണെന്നും അടുത്ത സീസണിൽ താരത്തിന് പ്രധാനമായ റോൾ ഉണ്ടായിരിക്കുമെന്നും സങ്കക്കാര പറഞ്ഞു. സീസണിലെ താരത്തിന്റെ പ്രകടനത്തിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെയാണ് സംഗക്കാരയുടെ പരാമർശം.

ഡെത്ത് ഹിറ്റർ എന്നതിനേക്കാൾ മധ്യനിരയിൽ കളിക്കാൻ കഴിവുള്ള താരമായി അവനെ വളർത്തിയെടുക്കാനാണ് ശ്രമം. സ്പിന്നിനെതിരെയും പേസിനെതിരെയും മികച്ച രീതിയിലാണ് അവൻ കളിക്കുന്നത് സങ്കക്കാര പറഞ്ഞു. സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 183 റൺസ് മാത്രമായിരുന്നു പരാഗ് ഇത്തവണ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :