ലണ്ടന്‍|
jibin|
Last Modified ബുധന്‍, 15 ഓഗസ്റ്റ് 2018 (12:24 IST)
ഇംഗ്ലണ്ടില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ കണക്കിന് പരിഹസിച്ച് മുന്ന് ഇംഗ്ലീഷ് നായകന്‍ ജെഫ് ബോയ്‌ക്കോട്ട് രംഗത്ത്.
വീണ്ടുവിചാരവുമില്ലാതെ ബാറ്റ് ചെയ്‌ത ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ വിഡ്ഢികളെപ്പോലെ കളിച്ചത്. ഒരാള്‍ക്കു പോലും ഉത്തരവാദിത്തമില്ലായിരുന്നു. വീണ്ടു വിചാരവുമില്ലാതെ ഔട്ട് സ്വിംഗറുകളില്‍ പോലും ബാറ്റ് വെക്കുന്ന ഇന്ത്യന്‍ താരങ്ങളെ ഇതിലും നല്ല പേരില്‍ ഉപമിക്കാന്‍ കഴിയില്ലെന്നും ബോയ്‌ക്കോട്ട് പറഞ്ഞു.
അര്‍ഹിക്കുന്ന തോല്‍വിയാണ് വിരാട് കോഹ്‌ലിയുടെ ടീം സ്വന്തമാക്കിയത്. കൃത്യമായ ആസൂത്രണമോ പദ്ധതികളോ ഇല്ലായിരുന്നു ഇന്ത്യന്‍ ടീമിന്. ഏതു സാഹചര്യത്തെയും മറികടക്കാന്‍ കഴിയുമെന്ന അഹങ്കാരമായിരുന്നു അവര്‍ക്കെന്നും മുന്‍ ഇംഗ്ലീഷ് നായകന്‍ പറയുന്നു.
പദ്ധതികളും തന്ത്രങ്ങളും ഇല്ലാതെ കളിക്കാനിറങ്ങിയാല്‍ ഇതായിരിക്കും ഫലമെന്ന് ഇന്ത്യ മനസിലാക്കണം. ഇങ്ങനെയാണ് ക്രിക്കറ്റിനെ നിങ്ങള്‍ കാണുന്നതെങ്കില്‍ ചവിട്ടിപ്പുറത്താക്കപ്പെടുമെന്ന് തിരിച്ചറിയണം. സ്വന്തം ആരാധകരെ പോലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോഹ്‌ലിപ്പട കാഴ്‌ചവച്ചതെന്നും ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ കോളത്തില്‍ ബോയ്‌ക്കോട്ട് വ്യക്തമാക്കി.