1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rishabh pant india's next superstar: sehwag

അവന്റെ ബാറ്റിംഗ് എന്റെ ആദ്യനാളുകളെ ഓർമിപ്പിക്കുന്നു, പന്തിനെ പുകഴ്‌ത്തി വിരേന്ദർ സെവാഗ്

സെവാഗ്
ഇന്ത്യൻ യുവതാരം ഋഷ്ഭ് പന്തിനെ പ്രശംസ കൊണ്ട് മൂടി മുൻ ഇന്ത്യൻ ഓപ്പണിങ് താരം വിരേന്ദർ സെവാഗ്. ഈ പരമ്പരയിൽ ടീമിന് ലഭിച്ച ഏറ്റവും പോസിറ്റീവ് ഘടകം പന്താണെന്നും ഇന്ത്യയുടെ ഭാവി സൂപ്പർ താരമാകാൻ പന്തിന് സാധിക്കുമെന്നും സെവാഗ് പറഞ്ഞു.
 
ഈ പരമ്പരയിൽ ഏറ്റവും പോസിറ്റീവ് ഘടകം പന്തായിരുന്നു. ഏകദിനത്തിൽ മധ്യഓവറുകൾ വേണ്ട വിധം പ്രയോജനപ്പെടുത്താൻ പന്തിനായി. എന്റെ ആദ്യനാളുകളെ ഓർമിപ്പിക്കുന്ന പ്രകടനമാണ് പന്ത് നടത്തുന്നത്. 70-80 റൺസുകൾ നൂറിലേക്ക് എത്തിക്കാൻ പന്ത് പഠിച്ചാൽ അവൻ ഇന്ത്യയുടെ അടുത്ത സൂപ്പർ താരമാകും. കഴിഞ്ഞ ഐപിഎല്ലിൽ സ്കോർ ചെയ്യാൻ സാധിക്കാതിരുന്നപ്പോൾ പന്ത് എന്തോ മാറ്റം പരീക്ഷിച്ചു.അതിനാലാണ് ടെസ്റ്റിൽ സ്കോർ ചെയ്യാനായത്.
 
ടി20യിലും ഏകദിനത്തിലും അവസാനം വരെ ക്രീസിൽ നിൽക്കാൻ പന്ത് പഠിച്ചാൽ അവൻ ഇന്ത്യയുടെ അടുത്ത സൂപ്പർ താരമാകും സെവാഗ് വ്യക്തമാക്കി
അടുത്ത ലേഖനം
മിച്ചൽ മാർഷ് ഐപിഎല്ലിൽ നിന്നും പിന്മാറി, പകരക്കാരനായി ഇംഗ്ലണ്ട് സൂപ്പർതാരം