ആ താരമില്ലാത്ത ഇന്ത്യൻ ടീമിനെ പറ്റി ആലോചിക്കാൻ പോലും സാധ്യമല്ല: ഇയാൻ ബെൽ പറയുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (19:54 IST)
ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് അസാധാരണമായ പ്രതിഭയുള്ള താരമാണെന്നും അദ്ദേഹമില്ലാത്ത ഇന്ത്യൻ ടീമിനെ പറ്റി ഇപ്പോൾ ആലോചിക്കാൻ പോലും തനിക്കാവുന്നില്ലെന്നും മുൻ ഇംഗ്ലണ്ട് സൂപ്പർ താരം ഇയാൻ ബെൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോം തുടരുന്ന താരം ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലും അർധസെഞ്ചുറി നേടിയിരുന്നു.

നിലവിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികവ് പുലർത്തുന്ന താരങ്ങൾ അസാധാരണമാണെന്ന് പറഞ്ഞ ബെൽ പന്തിനെ പോലുള്ള താരങ്ങൾ അപൂർവമാണെന്നും വ്യക്തമാക്കി. പന്തില്ലാത്ത ഒരു ഇന്ത്യൻ ടീമിനെ പറ്റി എനിക്ക് ഇപ്പോൾ ചിന്തിക്കാനാവില്ല. ഇത് വിജയകരമാവാൻ പോകുന്ന ഒരു കരിയറിന്റെ തുട‌ക്കം മാത്രമാണെന്നും പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :