രോഹിത്തോ കോലിയോ പൂജാരയോ അല്ല ഞങ്ങളുടെ പ്രശ്‌നം: ഇന്ത്യൻ യുവതാരത്തെ പുകഴ്‌ത്തി കിവീസ് കോച്ച്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 മെയ് 2021 (20:59 IST)
ഇന്ത്യ-ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ അടുത്തിരിക്കെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തങ്ങൾ ഏറ്റവും ഭയക്കുന്നതാരെയെന്ന് തുറന്ന് പറഞ്ഞ് കിവീസ് ബോളിംഗ് കോച്ച് ഷെയ്ന്‍ ജര്‍ഗെന്‍സെന്‍. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്താണ് ഫൈനലിൽ കിവികളുടെ പ്രധാന ഭീഷണിയെന്നാണ് കോച്ച് പറയുന്നത്.

വളരെ അപകടകാരിയായ കളിക്കാരനാണ് റിഷഭ്. മത്സരഗതി ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ പരമ്പരകളില്‍ നമ്മള്‍ ഇതു കണ്ടതാണ്. വളരെയധികം പോസിറ്റീവായി ഒഴുക്കോടെ കളിക്കാൻ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. അതിനാൽ തന്നെ റിഷഭിനെ തടയേണ്ടത് ആവശ്യമാണ്.


ഞങ്ങളുടെ ബോളര്‍മാര്‍ റിഷഭിനെതിരേ വളരെ നന്നായി ബൗള്‍ ചെയ്യേണ്ടതുണ്ട്. ശാന്തമായി, കൃത്യമായ പ്ലാനിംഗോടെ ബോള്‍ ചെയ്ത് റിഷഭിന് റണ്‍സെടുക്കുകയെന്നത് ദുഷ്‌കരമാക്കി മാറ്റണം. കോച്ച് പറഞ്ഞു. ഇന്ത്യയുടെ ബൗളിങ് ലൈനപ്പും വെല്ലുവിളിയുയർത്തുന്നതാണെന്നും യുർഗെൻസൺ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :