ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (15:50 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും മോഡലുമായ അനുഷ്‌ക ശര്‍മ്മ. മാസങ്ങള്‍ക്ക് ശേഷമാണ് അനുഷ്‌ക കോഹ്‌ലിയുമായുള്ള പ്രണയം തുറന്നു പറഞ്ഞത്.
താന്‍ കോഹ്‌ലിയെ സ്നേഹിക്കുന്നു, തങ്ങളുടെ സ്വകാര്യത എല്ലാവരും മാനിക്കണം. ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാല്‍ അദ്ദേഹത്തിനൊപ്പം ആയിരിക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്നും അനുഷ്‌ക പറഞ്ഞു. 'അബ്‌സല്യൂട്ട് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രണയത്തിന്റ നിമിഷങ്ങള്‍ ബോളിവുഡ് സുന്ദരി വെളിപ്പെടുത്തിയത്.
നേരത്തെ അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും തമ്മിലുള്ള ഗോസിപ്പുകള്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടിലേയും ഓസ്‌ട്രേലിയയിലെയും ഷോപ്പിംഗ് മാളുകളില്‍ ഇരുവരും കറങ്ങി നടക്കുന്നതും. സെഞ്ച്വറി നേടിയശേഷം ഗ്യാലറിയിലിരിക്കുന്ന താരത്തിന് കോഹ്ലി ഫ്‌ലൈയിംഗ് കിസ് സമ്മാനിക്കുന്നതും പതിവായിരുന്നു. ലോകകപ്പിനിടെ കാമുകിമാരും ഭാര്യമാരും താരങ്ങള്‍ക്കൊപ്പം വേണ്ടെന്ന് ബിസിസിഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ അനുഷ്‌ക നാട്ടിലേക്ക് മടങ്ങിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.