അനുബന്ധ വാര്ത്തകള്
- ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ കറങ്ങി വീണ് ദക്ഷിണാഫ്രിക്ക, വെറും 99 റൺസിന് ഓൾ ഔട്ട്
- വെറുമൊരു പരമ്പരയല്ല, 2023ലെ ഏകദിനലോകകപ്പിന് യോഗ്യത നേടാൻ ഇന്നത്തെ വിജയം ദക്ഷിണാഫ്രിക്കയ്ക്ക് നിർണായകം
- അവസാനം കളിച്ച ആറ് ഏകദിന ഇന്നിങ്ങ്സിൽ 5 ഫിഫ്റ്റി പ്ലസ് സ്കോറുകൾ, 2022ൽ ഇന്ത്യയ്ക്കായി കൂടുതൽ മാൻ ഓഫ് ദ മാച്ച് നേടിയ താരമായി ശ്രേയസ്
- സിക്സറുകൾ അടിക്കുന്നതാണ് എൻ്റെ കരുത്ത്, സ്ട്രൈക്ക് കൊടുക്കാത്തതിനെ പറ്റി പ്രതികരണവുമായി ഇഷാൻ കിഷൻ
- അടുത്ത ധോനി സഞ്ജു തന്നെ, താരത്തിൻ്റെ ഫിനിഷിങ്ങിനെ വാഴ്ത്തി ആരാധകർ
ഇത് സഞ്ജു സാംസൺ വേർഷൻ 2: അസാധാരണ പ്രതിഭയെന്ന് അശ്വിൻ
ഇന്ത്യൻ ക്രിക്കറ്റിലെ തൻ്റെ രണ്ടാം വരവിൽ തൻ്റെ വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകുന്ന തിരക്കിലാണ് മലയാളി താരം സഞ്ജു സാംസൺ. 2022ൽ ടി20യിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെയ്ക്കുന്നത്. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റ് വലിച്ചെറിയുന്നു എന്ന പരാതിക്ക് സഞ്ജു പരിഹാരം കണ്ടതോടെ ക്രിക്കറ്റ് ലോകത്ത് നിന്നും ഏറെ പ്രശംസയാണ് താരത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനപരമ്പരയിലെ താരത്തിൻ്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ സ്പിന്നറായ രവിചന്ദ്ര അശ്വിൻ. നിലവിലെ പ്രകടനം അവന് വളരെ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. മികച്ച താരം മാത്രമല്ല നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ശാന്തനാണ്. അസാധാരണ പ്രതിഭയാണ്. അതെല്ലാവർക്കും അറിയുന്ന കാര്യമാണ്.
ആദ്യ ഏകദിനത്തിൽ വിജയത്തിനരികെ വരെ അദ്ദേഹം തൻ്റെ ഇന്നിങ്ങ്സ് കൊണ്ടുപോയി. സഞ്ജു സാംസൺ 2 എന്ന് തന്നെ പറയാം.ഈ രീതിയിൽ അദ്ദേഹം ഇനിയും മുന്നോട്ട് പോകും അശ്വിൻ പറഞ്ഞു.