ഏത് മൈതാനത്തിലും വിജയിക്കാൻ ഇന്നത്തെ ഇന്ത്യയ്ക്ക് സാധിക്കും, ഇ‌‌മ്രാൻ ഖാന് കീഴിൽ പാകിസ്‌താൻ ചെയ്‌തതാണ് ഇന്ത്യ ആവർത്തിക്കുന്നതെന്ന് റമീസ് രാജ

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ജൂണ്‍ 2021 (20:16 IST)
ആധുനിക ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ആരെയും മോഹിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കാഴ്‌ച്ചവെക്കുന്നത്. ഏത് വമ്പന്മാരെയും അവരുടെ തട്ടകത്തിലെത്തി വിറപ്പിക്കാൻ ഇന്നത്തെ ഇന്ത്യൻ നിരയ്ക്ക് കഴിവുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ നിരയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്‌താൻ താരമായ റമീസ് രാജ.

മികച്ച ടീമാണ് ഇന്ത്യയുടേത്. ആക്രമണോത്സുകതയിലുള്ളതാണ് ഇന്ത്യയുടെ പദ്ധതികള്‍. അങ്ങനെ ചെയ്യാന്‍ തുടങ്ങിയാല്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവപ്പെടുകയും നെഗറ്റീവിറ്റി പുറത്താവുകയും ചെയ്യും. ഇമ്രാന്‍ ഖാന് കീഴില്‍ ഞങ്ങള്‍ ചെയ്തന്തോ അതാണ് ഇന്ന് ഇന്ത്യ ചെയ്യുന്നത്.ഇന്ത്യക്ക് ആധിപത്യമില്ലാതിരുന്ന പല മേഖലയിലും ഇന്ത്യ മെച്ചപ്പെട്ടു. ഇന്ന് ഏത് മൈതാനത്ത് കളി ജയിക്കാൻ സാധിക്കുന്ന തരത്തിൽ ടീം വളർന്നു.

വിരാട് കോലിയെന്ന വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത താരത്തിന്റെ നായകത്വത്തിന് കീഴില്‍ കളിക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമിന്റെ സ്വഭാവവും ഇപ്പോള്‍ അത്തരത്തിലാണ്. അടിക്ക് തിരിച്ചടി എന്ന സമീപനമാണ് ഇന്ത്യക്കുള്ളത്. വിദേശ മൈതാനങ്ങളില്‍ പലപ്പോഴും ഇത് ഇന്ത്യയെ സഹായിക്കാറുമുണ്ട്.


ഇന്ത്യ ബി ടീമുമായി ഓസീസിൽ നടത്തിയ പ്രകടനം നോക്കുക.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിന് മുന്‍തൂക്കമുണ്ട്. അവര്‍ ഇന്ത്യയെക്കാള്‍ നേരത്തെ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. എന്നാൽ ന്യൂസീലന്‍ഡിനെക്കാള്‍ പ്രതിഭാശാലികളുടെ നിര ഇന്ത്യയുടേതാണ്. പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :