ധോണിയ്ക്ക് അത് നന്നായി അറിയാമായിരുന്നു, അതുകൊണ്ടാണ് പിന്തുണച്ചത്, യുവ്‌രാജിന് മറുപടിയുമായി റെയ്ന

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 26 മെയ് 2020 (15:19 IST)
ധോണിയുടെ പ്രിയപ്പെട്ട താരമായിരുന്നു എന്നും അതിനാൽ റെയ്നയ്ക്ക് ധോണിയുടെ പിന്തുന ലഭിച്ചു എന്നുമുള്ള യുവ്‌രാജിന്റെ പരാമർശത്തിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോൾ റെയ്ന. തന്റെ കഴിവുകൾ നന്നായി അറിയാവുന്ന ആളായിരുന്നു ധോണി എന്നും അതുകൊണ്ടാണ് ധോണി തന്നെ പിന്തുണച്ചത് എന്നും
റെയ്ന പറയുന്നു.

തെറ്റുകൾ ആവർത്തിയ്ക്കുന്നില്ല എന്നും. മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നുണ്ട് എന്നും താൻ ഉറപ്പുവരുത്താറുണ്ട് എന്ന് റെയ്ന പറയുന്നു. 'എം‌എസ് തീര്‍ച്ചയായും എന്നെ പിന്തുണച്ചു. എനിക്ക് കഴിവുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, അതുകൊണ്ട് അദ്ദേഹം എന്നെ പിന്തുണച്ചു. ടീം ഇന്ത്യയിലും സി‌എസ്‌കെയിലും അദ്ദേഹം എന്നെ പിന്തുണച്ചപ്പോഴെല്ലാം ഞാന്‍ മികച്ച രീതിയില്‍ കളിച്ചിട്ടുണ്ട്.

നമ്മൾ മോശം ഫോമായാല്‍ രണ്ട് ഗെയിമുകള്‍ക്ക് ശേഷം അദ്ദേഹം നിങ്ങളോട് അത് തുറന്നു പറയും എന്നതാണ് അദ്ദേഹത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച കാര്യം 'നിങ്ങള്‍ സ്കോര്‍ ചെയ്തില്ലെങ്കില്‍, ഞാന്‍ ഒരു വലിയ തീരുമാനമെടുക്കും.' ഒന്നോ രണ്ടോ ഗെയിമുകള്‍ തരൂ എന്ന് ഞാന്‍ പറയും,തെറ്റുകൾ ആവർത്തിയ്ക്കുന്നില്ല എന്ന് ഞാന്‍ ഉറപ്പാക്കാറുണ്ട്'. റെയ്ന പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :