ഇന്ന് മഴയെങ്ങാനും പെയ്തു കളി മുടങ്ങിയാല്‍ കാത്തിരിക്കുന്നത് ഇന്ത്യ- പാക്കിസ്ഥാന്‍ സെമി ഫൈനല്‍ !

ന്യൂസിലന്‍ഡിന് ഇപ്പോള്‍ എട്ട് പോയിന്റാണുള്ളത്

രേണുക വേണു| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (12:58 IST)

ഇന്ന് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ശ്രീലങ്ക-ന്യൂസിലന്‍ഡ് മത്സരത്തിനു മഴ ഭീഷണി. മത്സരത്തിനിടെ പലപ്പോഴായി മഴ കളി മുടക്കാനാണ് സാധ്യത. ഇന്നത്തെ മത്സരം മഴ മൂലം മുടങ്ങിയാല്‍ ഇരു ടീമുകള്‍ക്കും ഒരു പോയിന്റ് വീതം ലഭിക്കും. എന്നാല്‍ അത് ന്യൂസിലന്‍ഡിന്റെ സെമി പ്രതീക്ഷകളെ അസ്ഥാനത്താക്കും. ലോകകപ്പ് സെമി കാണാതെ പുറത്തായെങ്കിലും 2025 ലെ ചാംപ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടണമെങ്കില്‍ ശ്രീലങ്കയ്ക്കും ഇന്നത്തെ ജയം അനിവാര്യമാണ്.

ന്യൂസിലന്‍ഡിന് ഇപ്പോള്‍ എട്ട് പോയിന്റാണുള്ളത്. ശ്രീലങ്കയ്‌ക്കെതിരെ ജയിച്ചാല്‍ പോയിന്റ് 10 ആകുകയും സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാനും സാധിക്കും. മറിച്ച് മത്സരം മഴ മൂലം ഉപേക്ഷിച്ചാലോ തോറ്റാലോ അത് പാക്കിസ്ഥാന് ഗുണം ചെയ്യും. സെമിയില്‍ കയറാന്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ മതി പിന്നീട് പാക്കിസ്ഥാന്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :