രേണുക വേണു|
Last Modified ബുധന്‍, 12 നവംബര്‍ 2025 (09:22 IST)
ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ അണ്ടര്‍ 19 ബി ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡും. ഇന്ത്യ എ, ബി ടീമുകളും അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ടീമും തമ്മിലാണ് ത്രിരാഷ്ട്ര പരമ്പര നടക്കാന്‍ പോകുന്നത്.
നവംബര്‍ 17 മുതല്‍ 30 വരെ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് ത്രിരാഷ്ട്ര പരമ്പര നടക്കുക. ഇന്ത്യ എ ടീമിനെ വിഹാന്‍ മല്‍ഹോത്ര നയിക്കും. ആരോണ്‍ ജോര്‍ജ് ആണ് ബി ടീം നായകന്‍.
ഇന്ത്യ അണ്ടര്‍ 19 എ ടീം: വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ ഖുണ്ടു, വാഫി കാച്ഛി, വന്‍ഷ് ആചാര്യ, വിനീത് വി.കെ, ലക്ഷ്യ റായ്ചന്ദനി, എ റാപ്പോല്‍, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ എ പട്ടേല്‍, അന്‍മോല്‍ജിത്ത് സിങ്, മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍, അശുതോഷ് മഹിദ, ആദിത്യ റാവത്ത്, മുഹമ്മദ് മാലിക്ക്
ഇന്ത്യ ബി ടീം: ആരോണ്‍ ജോര്‍ജ്, വദാന്ത് ത്രിവേദി, യുവരാജ് ഗോഹില്‍, മൗല്യരാജ് സിന്‍ ഛാവ്ദ, രാഹുല്‍ കുമാര്‍, ഹര്‍വാന്‍ഷ് സിങ്, അന്‍വയ് ദ്രാവിഡ്, ആര്‍ എസ് അംബരീഷ്, ബി കെ കിഷോര്‍, നമാന്‍ പുഷ്പക്, ഹേമ്ചൗദേശന്‍ ജെ, ഉദ്ദവ് മോഹന്‍, ഇഷാന്‍ സൂദ്, ഡി ദീപേഷ്, രോഹിത് കുമാര്‍ ദാസ്