രാഹുലിന്റെ ഭാവിയെന്ത് ?; ലോകകപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷ വേണോ ?; പ്രവചിച്ച് ദ്രാവിഡ്

 rahul dravid , kl rahul , team india , cricket world cup , രാഹുല്‍ ദ്രാവിഡ് , ലോകകപ്പ് , കെഎല്‍ രാഹുല്‍ , കോഹ്‌ലി
ലണ്ടന്‍| Last Updated: വെള്ളി, 1 ഫെബ്രുവരി 2019 (18:36 IST)
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ നില എന്താകുമെന്ന് പ്രവചിച്ച് മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ലോകകപ്പിലെ ഫേവറൈറ്റ്‌സ് വിരാട് കോഹ്‌ലിയും സംഘവുമായിരിക്കും. മികച്ച രീതിയില്‍ കളിക്കുന്ന ടീമാണ് നമ്മുടേത്. അതിനാലാണ് ലോകകപ്പില്‍ സാധ്യത വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റ് പിച്ചുകളാണ് ഇംഗ്ലണ്ടില്‍ ഇപ്പോഴുള്ളത്. കൂടാതെ ഫീല്‍ഡിങ് നിയന്ത്രണമുള്ളതിനാല്‍ കൂടുതല്‍ റണ്‍സ് പ്രതീക്ഷിക്കാം. വ്യത്യസ്‌തമായ ലോകകപ്പായിരിക്കും വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കഴിവ് തെളിയിച്ച കെഎല്‍ രാഹുലിന്റെ കാര്യത്തില്‍ വേവലാതിപ്പെടേണ്ടതില്ല. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ചതുര്‍ദിന മത്സരത്തില്‍ രാഹുല്‍ കളിക്കുന്നുണ്ട്. ഈ പരമ്പരയിലൂടെ അദ്ദേഹം
തിരിച്ചുവരുമെന്നും ഇന്ത്യ എ പരിശീലകന്‍ കൂടിയായ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :