‘എനിക്ക് വീഴ്‌ച സംഭവിച്ചു, മാപ്പ് പറയുന്നു’; തുറന്നു പറഞ്ഞ് രോഹിത്

 Rohit sharma , kohli , team india , ന്യൂസിലന്‍ഡ് , കോഹ്‌ലി , ധോണി , രോഹിത് ശര്‍മ്മ
Last Modified വെള്ളി, 1 ഫെബ്രുവരി 2019 (13:10 IST)
ഹാമില്‍‌ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ നാണം കെട്ട തോല്‍‌വി ഏറ്റുവാങ്ങിയതിനു പിന്നാലെ ആരാധകരോട് മാപ്പ് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മ.

ടീം ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനമാണ് ഹാമില്‍‌ട്ടനില്‍ കണ്ടത്. താനടക്കമുള്ള താരങ്ങള്‍ ചില ഷോട്ടുകള്‍ കളിക്കുന്നതില്‍ പരാജയപ്പെട്ടു. ഇങ്ങനെയൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും രോഹിത് പറഞ്ഞു.

ബാറ്റിംഗിലെ ഈ പരാജയം സംഭവിക്കാന്‍ പാടില്ലായിരുന്നു. തോല്‍‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. അതിനൊപ്പം ആരാധകരോട് മാപ്പ് പറയുന്നതായും രോഹിത് വ്യക്തമാക്കി.

92 റണ്‍സിനാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ഓള്‍ ഔട്ടായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെ പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :