വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് വില വീണ്ടും കുത്തനെ കൂട്ടി

അഭിറാം മനോഹർ| Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (20:37 IST)
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വർധിച്ചു.ഓയില്‍-വാതക കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് 43.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനവ് ഇന്ന് മുതല്‍ നിലവിൽ വന്നു. ഗാർഹിക ആവശ്യത്തിനുള്ള എൽപി‌ജിക്ക് വില വർധിച്ചിട്ടില്ല.ദില്ലിയില്‍ ഇനി 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 1736.50 രൂപയായിരിക്കും വില. നേരത്തെ ഇത് 1693 രൂപയായിരുന്നു.

സെപ്റ്റംബര്‍ മുതല്‍ ഇത് രണ്ടാമത്തെ തവണയാണ് വില കൂടുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് നേരത്തെ വില വര്‍ധിപ്പിച്ചത്. രണ്ടുതവണയായി 75 രൂപയുടെ വര്‍ധനവാണുണ്ടായത്.

അതേസമയം 2020 മെയ് മുതൽ ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡി ലഭിച്ചിട്ടില്ല.ഇപ്പോള്‍ 14.2 കിലോയുള്ള ഗാര്‍ഹിക സിലിണ്ടറുകള്‍ മുഴുവന്‍ പണവും നല്‍കിയാണ് ഉപഭോക്താക്കള്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്നത്. 950 രൂപയാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ വില. 2014 മാർച്ചിൽ ഇത് 410.5 രൂപയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :