ചേതേശ്വര്‍ പുജാര ഇനി ടെസ്റ്റ് കളിക്കില്ല; പകരക്കാരനെ കണ്ടെത്തി ബിസിസിഐ, അവന്‍ അപകടകാരി !

രേണുക വേണു| Last Modified വ്യാഴം, 15 ജൂണ്‍ 2023 (10:37 IST)

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പുജാരയുടെ കരിയറിന് അവസാനമാകുന്നു. ഇന്ത്യക്ക് വേണ്ടി പുജാര ഇനി ടെസ്റ്റ് കളിക്കില്ല. ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ മോശം പ്രകടനമാണ് പുജാരയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ പുജാര ഉണ്ടാകില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ യുവതാരം യഷ്വസി ജയ്‌സ്വാള്‍ ആയിരിക്കും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പുജാരയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ ഇടം നേടുക. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജയ്‌സ്വാള്‍ ദേശീയ ടീമിലും തിളങ്ങുമെന്നാണ് സെലക്ടര്‍മാരുടെയും ബിസിസിഐയുടെയും പ്രതീക്ഷ. 80.21 ആണ് ജയ്‌സ്വാളിന്റെ ഫസ്റ്റ് ക്ലാസ് ബാറ്റിങ് ശരാശരി.

ഇന്ത്യക്ക് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള പുജാര 176 ഇന്നിങ്‌സുകളില്‍ നിന്നായി 43.61 ശരാശരിയില്‍ 7195 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് ഇരട്ട സെഞ്ചുറികളും 19 സെഞ്ചുറികളും പുജാര സ്വന്തമാക്കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :