1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pujara Test Opener

പൂജാര ടെസ്റ്റില്‍ ഓപ്പണറാകുമോ? സാധ്യതകള്‍ ഇങ്ങനെ

Pujara
ചേതേശ്വര്‍ പൂജാര ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍ ബാറ്ററാകാന്‍ സാധ്യത. ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമില്‍ സ്ഥിരമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊരു മാറ്റത്തെ കുറിച്ച് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍ എന്നിവരില്‍ ഒരാള്‍ക്കൊപ്പം ചേതേശ്വര്‍ പൂജാര ഇന്ത്യയുടെ ഓപ്പണറാകാനാണ് സാധ്യത. മധ്യനിരയിലേക്ക് വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരും. പൂജാരയുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും മാറ്റം നടത്തുക. 
 
അടുത്ത ലേഖനം
ശ്രേയസ് തുടരും, കോലി തിരിച്ചെത്തിയാല്‍ രഹാനെയോ പൂജാരയോ പുറത്ത് ! ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റത്തിനു സാധ്യത