അനുബന്ധ വാര്‍ത്തകള്‍
- ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പുറത്തേക്ക്; രോഹിത് വൈസ് ക്യാപ്റ്റനാകും
- ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നായകസ്ഥാനം ഒഴിയരുതെന്ന് കോലിയോട് രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെടും
- പ്രായം വെല്ലുവിളി? ടെസ്റ്റിൽ സച്ചിനെ മറികടക്കുക കോലിയല്ല, ജോ റൂട്ട്?
- 2016- 2019 അന്നത്തെ നേട്ടങ്ങൾ കോലിക്ക് പോലും ആവർത്തിക്കാൻ കഴിഞ്ഞേക്കില്ല, രാജാവെന്ന് ലോകം വിളിച്ച നാളുകൾ
- ഒടുവിൽ തീരുമാനമായി, മാറ്റിവെച്ച ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് അടുത്ത വർഷം
ടെസ്റ്റ് ടീമിലും അഴിച്ചുപണി, പൂജാരയും രഹാനെയും പുറത്തേക്ക്?
ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ താരം രോഹിത് ശർമയെ വൈസ് ക്യാപ്‌റ്റൻ ആക്കിയേക്കുമെന്ന് സൂചന. നിലവിൽ അജിങ്ക്യ രഹാനെയാണ് ടെസ്റ്റിലെ ഇന്ത്യൻ ഉപനായകൻ. അതേസമയം ടി20യിലേത് പോലെ ടെസ്റ്റിലും ചില അഴിച്ചുപണികൾക്ക് ടീം തയ്യാറായേക്കുമെന്ന് സൂചന.
അങ്ങനെയെങ്കിൽ നിലവിൽ മോശം ഫോമിലുള്ള പൂജാര,രഹാനെ എന്നീ സീനിയർ താരങ്ങൾക്ക് ടെസ്റ്റ് ടീമിൽ നിന്നും പുറത്തേക്ക് വാതിൽ തുറന്നേക്കും. ഇതോടെ രോഹിത് വൈസ് ക്യാപ്‌റ്റൻ സ്ഥാനത്തെത്തിയേക്കുമെന്നാണ് റിപ്പോർട്ട്.ന്യൂസീലൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഈ മാറ്റം ഉണ്ടാവില്ല. പുതിയ പരിശീലകനും കീഴിൽ ടീം എങ്ങനെ പ്രകടനം നടത്തുന്നു എന്ന് പരിശോധിച്ചതിനു ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക.