അനുബന്ധ വാര്‍ത്തകള്‍
- മോശമായി പെരുമാറുന്നു, ബഹുമാനം നല്‍കുന്നില്ല; കോലിക്കെതിരെ രണ്ട് മുതിര്‍ന്ന ബാറ്റര്‍മാര്‍ ബിസിസിഐയോട് പരാതിപ്പെട്ടതായി റിപ്പോര്‍ട്ട്
- രഹാനയ്ക്ക് നാട്ടിലും ഒരവസരം നൽകണം, അതിലും കഴിവ് തെളിയിക്കാനായില്ലെങ്കിൽ കളി അവസാനിപ്പിക്കാമെന്ന് സെവാഗ്
- ടെസ്റ്റില്‍ രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനാകും
- എന്നെ ഒഴിവാക്കിയത് കൊണ്ട് ദ്രാവിഡിനും മറ്റ് പലർക്കും ടീമിലെത്താനായി, രഹാനയെ കൊട്ടി മഞ്ജരേക്കർ
- അഞ്ചാം ടെസ്റ്റില്‍ രഹാനെ കളിച്ചേക്കില്ല; സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റം
ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പുറത്തേക്ക്; രോഹിത് വൈസ് ക്യാപ്റ്റനാകും
രോഹിത് ശര്‍മയെ ടെസ്റ്റ് ക്രിക്കറ്റിലും വൈസ് ക്യാപ്റ്റനാക്കും. വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരും. നിലവില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ടി 20 യില്‍ ക്യാപ്റ്റനുമാണ് രോഹിത് ശര്‍മ. ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെയെ മോശം ഫോമിനെ തുടര്‍ന്ന് തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും സെലക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇരുവരുടെയും കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ട്. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരങ്ങളായ രഹാനെയേയും പൂജാരയേയും ടീമില്‍ നിന്ന് പുറത്താക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ തന്നെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര രഹാനെയ്ക്കും പുജാരയ്ക്കും നിര്‍ണായകമാണ്. കെ.എല്‍.രാഹുലിന് സ്ഥിരം ടെസ്റ്റ് താരമെന്ന നിലയില്‍ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയേറി.