മോശമായി പെരുമാറുന്നു, ബഹുമാനം നല്‍കുന്നില്ല; കോലിക്കെതിരെ രണ്ട് മുതിര്‍ന്ന ബാറ്റര്‍മാര്‍ ബിസിസിഐയോട് പരാതിപ്പെട്ടതായി റിപ്പോര്‍ട്ട്

രേണുക വേണു| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (15:09 IST)

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരെ രണ്ട് മുതിര്‍ന്ന സഹതാരങ്ങള്‍ ബിസിസിഐ സെക്രട്ടറി ജയ്ഷായോട് പരാതിപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ രണ്ട് മുതിര്‍ന്ന ബാറ്റര്‍മാരായ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരാണ് കോലിക്കെതിരെ ബിസിസിഐയോട് പരാതിപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനു ശേഷം വിരാട് കോലി തങ്ങളോട് മോശമായി പെരുമാറിയെന്നും അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെന്നുമാണ് താരങ്ങളുടെ പരാതി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയത്. ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിങ് നിര സമ്പൂര്‍ണ പരാജയമായിരുന്നു. ഇതുമായി ബന്ധപ്പെട്ട സംസാരമാണ് താരങ്ങള്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും പറയുന്നു.

ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ഡ്രസിങ് റൂമില്‍ വച്ച് ചേതേശ്വര്‍ പൂജാരയേയും അജിങ്ക്യ രഹാനെയേയും കോലി കുറ്റപ്പെടുത്തി. ഇരുവരും മോശം പ്രകടനമാണ് ഫൈനലില്‍ നടത്തിയത്. ഇത് കോലിയെ ചൊടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പൂജാരയും രഹാനെയും ബിസിസിഐ സെക്രട്ടറി ജയ്ഷായെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഈ സംഭവത്തെ കുറിച്ച് ജയ്ഷാ മറ്റ് താരങ്ങളോട് ചോദിച്ചറിഞ്ഞതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :