ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ചേതേശ്വര്‍ പൂജാര ഉപനായകനാകും

രേണുക വേണു| Last Modified ശനി, 13 മെയ് 2023 (13:21 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപനായകനായി ചേതേശ്വര്‍ പൂജാര എത്തും. നേരത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്ന് ഉപനായകനായി ആരെയും പ്രഖ്യാപിച്ചിരുന്നില്ല. മേയ് 23 ന് ടീം പട്ടിക ഐസിസിക്ക് കൈമാറുമ്പോള്‍ പൂജാരയെ ഉപനായകനായി പ്രഖ്യാപിക്കുമെന്നാണ് ബിസിസിഐ ഉന്നതന്‍ അറിയിച്ചത്. ഓസ്‌ട്രേലിയയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എതിരാളികള്‍. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റുകളിലും പൂജാരയായിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :