അനുബന്ധ വാര്‍ത്തകള്‍
- 'കളി ഉപേക്ഷിച്ച് ഞങ്ങളെ ജയിച്ചതായി പ്രഖ്യാപിക്കണം'; ബിസിസിഐയോട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് കോലിയും രോഹിത്തും
- ഓപ്പണറാകാന്‍ കോലിയില്ല ! രോഹിതും രാഹുലും തന്നെ; നയം വ്യക്തമാക്കി സെലക്ടര്‍മാര്‍
- അഞ്ചാം ടെസ്റ്റില്‍ രഹാനെ കളിച്ചേക്കില്ല; സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റം
- ഇംഗ്ലണ്ട് പരമ്പര: ഇന്ത്യയ്ക്ക് ആശങ്കയായി സൂപ്പർതാരങ്ങളുടെ പരിക്ക്
- അജിങ്ക്യ രഹാനെയ്ക്ക് താല്‍ക്കാലിക വിശ്രമം ! ടെസ്റ്റിലും ഉപനായകനാകാന്‍ രോഹിത്
ടെസ്റ്റില്‍ രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനാകും
ടെസ്റ്റ് ക്രിക്കറ്റിലും രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റന്‍ ആക്കാന്‍ നീക്കം. നിലവില്‍ ഏകദിനത്തിനും ടി 20 യിലും മാത്രമാണ് രോഹിത് ഉപനായകന്‍. ടെസ്റ്റില്‍ അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട് പരമ്പരയില്‍ മോശം പ്രകടനത്തിനു പഴികേട്ട അജിങ്ക്യ രഹാനെയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാനാണ് സാധ്യത. രഹാനെയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ചെറിയൊരു ഇടവേള നല്‍കാനും ബിസിസിഐ ആലോചിക്കുന്നു. ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തുന്ന രോഹിത് ശര്‍മയെ തന്നെ വൈസ് ക്യാപ്റ്റനാക്കുകയാണ് ലക്ഷ്യം. ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വൈസ് ക്യാപ്റ്റനെ മാറ്റുന്ന കാര്യം ആലോചിക്കുന്നത്. നായകന് വിരാട് കോലിയും ഇതിനു സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്.