മുംബൈ|
jibin|
Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (15:19 IST)
2019 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ അഴിച്ചു പണികള്‍ക്ക് കളമൊരുങ്ങുന്നു. പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരുടെ കടന്നുവരവാണ് പുതിയ സാഹചര്യമുണ്ടാക്കുന്നത്.
അടുത്ത ലോകകപ്പിന് ശേഷം മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ സ്ഥാനത്തേക്ക് പന്തിനെയാണ് മാനേജ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഓപ്പണിംഗ് ജോഡികളി തന്നെ മാറ്റാനുള്ള ഒരുക്കമാണ് കോഹ്‌ലിക്കുള്ളത്.
രോഹിത് ശര്‍മയ്‌ക്കൊപ്പം പൃഥ്വി ഷായെ ഇറക്കിയുള്ള പരീക്ഷണമാകും ആദ്യ ഘട്ടത്തില്‍ നടക്കുക. ഇത് വിജയിച്ചാല്‍ ശിഖര്‍ ധവാന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. ഇതിന്റെ ആദ്യ പരീക്ഷണ വേദിയായിരിക്കും വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍.
വിന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങളില്‍ പൃഥ്വി ഉണ്ടാകും. അങ്ങനെയങ്കില്‍ ധവാനെ പുറത്തിരുത്താനും സാധ്യതയേറെയാണ്.
ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കായുള്ള ടിമില്‍ യുവതാരത്തിന് ഇടം നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ വിന്‍ഡീസിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് പൃഥ്വിക്ക് നേട്ടമായത്.
ലോകകപ്പിനു മുമ്പായി ടീമിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം സീനിയര്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ സംരക്ഷിച്ച് നിര്‍ത്തുകയെന്ന ലക്ഷ്യവും കോഹ്‌ലിക്കും മാനേജ്‌മെന്റിനുമുണ്ട്.