മുംബൈ|
jibin|
Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (14:51 IST)
ഇന്ത്യന്‍ ടീമിന്റെ വിദേശ പരമ്പരകളില്‍ താരങ്ങള്‍ക്കൊപ്പം ഇനി ഭാര്യമാരെയും പെണ്‍ സുഹൃത്തുക്കളും. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ ആവശ്യപ്രകാരമാണ്
ബിസിസിഐ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.
വിദേശ പരമ്പരകളില്‍ കളിക്കാര്‍ക്കൊപ്പം അവരുടെ ഭാര്യമാരെയും പെണ്‍ സുഹൃത്തുക്കളെയും അനുവദിക്കണമെന്നായിരുന്നു കോഹ്‌ലിയുടെ ആവശ്യം. ചില ഇന്ത്യന്‍ താരങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
കോഹ്‌ലിയുടെ ആവശ്യം അംഗീകരിച്ചെങ്കിലും ഉപാധികളോടെയാണ്
ബി സി സി ഐ വിഷയത്തില്‍ പച്ചക്കൊടി കാട്ടിയത്. വിദേശപരമ്പരകളില്‍ ആദ്യ പത്ത് ദിവസത്തിനു ശേഷം മാത്രമെ ഭാര്യമാരെയും പെണ്‍ സുഹൃത്തുക്കളെയും ഒപ്പം കൂട്ടാന്‍ സാധിക്കുകയുള്ളൂ എന്നാണ് ബി സി സി ഐ വ്യക്തമാക്കിയിരിക്കുന്നത്.
പത്ത് ദിവസത്തിനു ശേഷം താരങ്ങള്‍ക്കൊപ്പം ചേരുന്ന ഭാര്യമാര്‍ക്ക് പരമ്പര അവസാനിക്കുന്നതുവരെ അവരുടെ കൂടെ തുടരാം.
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റിന് മുമ്പ് പരിശീലകന്‍ രവി ശാസ്‌ത്രി, കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവരുമായി ബി സി സി ഐ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.