ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (19:51 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരുത്തനായ ഓപ്പണറായിരുന്നു ഗൗതം ഗംഭീര്‍. മങ്ങിയ ഫോമും വിവാദങ്ങളും ഒപ്പം കൂടിയതോടെയാണ് ഡല്‍ഹി താരത്തെ ടീമില്‍ നിന്നും അകറ്റിയത്.
വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയാണ് കഴിഞ്ഞ ദിവസം 37മത് ജന്‍മദിനം ഗംഭീര്‍ ആഘോഷമാക്കിയത്. 72 പന്തുകളില്‍ 16 ബൗണ്ടറികള്‍ സഹിതമായിരുന്നു സെഞ്ചുറി നേട്ടം.
മിന്നുന്ന സെഞ്ചുറിക്ക് പിന്നാലെ വിരമിക്കലിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഗംഭീര്‍.
“ഇപ്പോള്‍ റണ്‍സ് കണ്ടെത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. അതിനാല്‍ ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തുമ്പോള്‍ സന്തോഷമായിരിക്കും. അതുകൊണ്ട് ഉടനൊന്നും വിരമിക്കാന്‍ പദ്ധതിയില്ല”- എന്നും താരം വ്യക്തമാക്കി.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും 2016ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ ഗംഭീറിന് കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളുടെ സാന്നിധ്യവും ചില പടല പിണക്കവുമാണ് താരത്തിന് വിനയാകുന്നത്.