WTC Final: നിർണായകമത്സരത്തിൽ അവനെ ഒഴിവാക്കിയത് ഇന്ത്യയുടെ ആനമണ്ടത്തരം: ആഞ്ഞടിച്ച് പോണ്ടിംഗ്

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ജൂണ്‍ 2023 (14:12 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്നും രവിചന്ദ്ര അശ്വിനെ ഒഴിവാക്കിയ തീരുമാനത്തെ ഇന്ത്യയുടെ തന്ത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച് മുന്‍ ഓസീസ് നായകനും ഇതിഹാസതാരവുമായ റിക്കി പോണ്ടിംഗ്. ആദ്യ ഇന്നിങ്ങ്‌സ് മാത്രം കണക്കിലെടുത്താണ് പ്ലേയിംഗ് ഇലവനെ തിരെഞ്ഞെടുത്തതെന്നും ഇത് കളിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും പോണ്ടിംഗ് പറയുന്നു.

അശ്വിനെ ടീമിലെടുക്കാത്തതില്‍ ഇന്ത്യയ്ക്ക് വലിയ തെറ്റ് പറ്റി. കളിയുടെ ആദ്യ ഇന്നിങ്ങ്‌സിനെ പറ്റി മാത്രമാണ് ഇന്ത്യ ചിന്തിച്ചത്. ഇടം കയ്യന്മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡാണ് അശ്വിനുള്ളത്. ടോസ് നേടി ബൗളിംഗ് തിരെഞ്ഞെടുത്തതിനാല്‍ പുതിയ പന്തില്‍ ഓസീസിന് മേല്‍ ആധിപത്യം നേടാനാകും എന്നാണ് ഇന്ത്യ കരുതിയത്. എന്നാല്‍ കളി തുടരുമ്പോള്‍ അത് മാറുമെന്ന് ഞാന്‍ കരുതുന്നു. ഇടം കയ്യന്മാര്‍ക്കെതിരെ അശ്വിനാണ് ബൗള്‍ ചെയ്യേണ്ടിയിരുന്നത്. പോണ്ടിംഗ് പറഞ്ഞു. അതേസമയം ഇന്നലെ മത്സരം അവസാനിക്കുമ്പോള്‍ 3 വിക്കറ്റിന് 327 എന്ന ശക്തമായ നിലയിലാണ് ഓസീസ്. 146 റണ്‍സുമായി ട്രാവിസ് ഹെഡും 95 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :