നാല് വർഷം മുൻപ് തന്നെ വിരമിക്കാമായിരുന്നു, ടീമിൽ തുടർന്നത് ആ താരങ്ങൾക്ക് വേണ്ടി : പോണ്ടിങ്

അഭിറാം മനോഹർ| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (11:23 IST)
ക്രിക്കറ്റിൽ നിന്നും നേരത്തെ വിരമിക്കാൻ ആലോചനയുണ്ടായിരുന്നുവെന്നും എന്നാൽ എന്ത് കൊണ്ട് അത് ചെയ്‌തില്ലെന്നും വെളിപ്പെടുത്തി മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്. താൻ ഉദ്ദേശിച്ചതിലും കൂടുതൽ കാലം ടീമിൽ നിന്നതിന് കാരണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്.

സീനിയർ താരങ്ങൾ ഒന്നടങ്കം കൂട്ടത്തോടെ വിരമിച്ചത് വലിയ ശൂന്യതയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ സൃഷ്ടിച്ചതെന്നും അത് മറികടക്കാൻ വേണ്ടിയാണ് ടീമിൽ തുടർന്നതെന്നും താരം പറയുന്നു.വാർണറെയും സ്മിത്തിനേയും നഥാൻ ലിയോണെയും പീറ്റർ സിഡിലിനെയും സഹായിക്കുക എന്നത് കൂടി തന്റെ ലക്ഷ്യമായിരുന്നുവെന്നും പോണ്ടിങ് പറയുന്നു.

ആ താരങ്ങൾ എല്ലാം തന്നെ കരിയറിന്റെ തുടക്കത്തിൽ ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ അതിജീവിക്കുക എന്ന കടമ്പ അവർക്ക് മുന്നിൽ ഉണ്ടായിരുന്നുവെന്നും പോണ്ടിങ് പറഞ്ഞു. മാർഗനിർദേശം നൽകാൻ ആളില്ലാതെ പോയതാണ് പന്ത് ചുരുണ്ടൽ വിവാദത്തിന് പോലും കാരണമെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :