ഫില്‍ഹ്യൂഗ്സിന്റെ ഓര്‍മ്മ അത്യുന്നതങ്ങളിലേക്ക്

മെല്‍ബണ്‍| Last Modified ശനി, 27 ഡിസം‌ബര്‍ 2014 (09:41 IST)
ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ പരിക്കേറ്റ് മരിച്ച ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗ്സിന്റെ ഓര്‍മ്മ ഇനി ലോകത്തിലേ ഏറ്റവും വലിയ കൊടുമുടിയുടെ ഉന്നതങ്ങളിലേക്ക്. അകാലത്തില്‍
പൊലിഞ്ഞ താരത്തിന് ആദരാഞ്ജലി നല്‍കാന്‍ വ്യത്യസ്തമായ മാര്‍ഗം നിര്‍ദ്ദേശിച്ചത് നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷനാണ്.

ഫില്‍ഹ്യൂഗ്സിക്ക്
ആദരാഞ്ജലിയായി ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിനുമുകളില്‍ ക്രിക്കറ്റ് ബാറ്റ് വയ്ക്കാനാണ് പദ്ധതി. ഹ്യൂഗ്സിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന്
ആസ്ട്രേലിയയിലെ എല്ലാ വീടുകളുടെയും ക്രിക്കറ്റ് ഗ്രൗണ്ടുകളുടെയും മുന്നില്‍ ജനങ്ങള്‍ ബാറ്റ് വച്ചിരുന്നു.

ദക്ഷിണ ഓസ്‌ട്രേലിയയ്ക്കു വേണ്ടി ബാറ്റു ചെയ്യുകയായിരുന്ന ഹ്യൂസിനെതിരേ ന്യൂ സൗത്ത് വെയില്‍സ് ബൗളര്‍ സീന്‍ ആബട്ടിന്റെ പന്ത് തലയ്ക്കടിച്ചാണ് ഹ്യൂഗ്സിന് പരിക്കേറ്റത്. ഹെല്‍മെറ്റ് ധരിച്ചിരുന്ന ഹ്യൂഗ്സ് പന്തിന്റെ വേഗം വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് പന്തിന്റെ ലൈനില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതിനിടെ വലത് കഴുത്തിന് മുകളിലായി പന്ത് ശക്തമായി കൊള്ളുകയും ബോധരഹിതനാകുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ചാണ് ഹ്യുഗ്സ് മരണമടഞ്ഞത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :