ജഡേജയ്ക്ക് പരിക്ക്: അക്ഷർ പട്ടേല്‍ ടീമില്‍

 രവീന്ദ്ര ജഡേജ , അക്ഷർ പട്ടേല്‍ , ഓസ്ട്രേലിയ , ഇന്ത്യ , ക്രിക്കറ്റ്
മുംബൈ| jibin| Last Modified ചൊവ്വ, 23 ഡിസം‌ബര്‍ 2014 (12:02 IST)
ഓസ്ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ഗുജറാത്തി ആൾ റൗണ്ടർ അക്ഷർ പട്ടേലിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ആൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ലാത്ത അക്ഷർ പട്ടേലിനെ
ഉള്‍പ്പെടുത്തിയത്.

ശനിയാഴ്ച നടന്ന പരിശീലനത്തിനിടെയാണ് രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത്. സ്കാനിംഗിൽ പരിക്ക് ഗുരുതരമാണെന്ന് മനസിലായതോടെ ജഡേജയെ ഇന്ത്യയിലേക്ക് തിരിച്ചയ്ക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഈ വർഷം ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറിയ അക്ഷർപട്ടേൽ ഇതുവരെ ഒൻപത് ഏകദിനങ്ങളും. 10 ഫസ്റ്റ് ക്യാമ്പ് മത്സരങ്ങളും മാത്രമാണ് അക്ഷർ പട്ടേല്‍ കളിച്ചിട്ടുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :