Pakistan Cricket: സിംബാബ്വെക്കെതിരെ ബാബര്‍ ഇല്ലാ, ഷഹീന്‍ അഫ്രീദിയെ കരാറില്‍ തരം താഴ്ത്തി, വൈറ്റ് ബോളില്‍ പാകിസ്ഥാന്റെ പുതിയ ക്യാപ്റ്റനായി റിസ്വാന്‍

Pakistan cricket
അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (11:21 IST)
Pakistan cricket
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ പാക് ക്രിക്കറ്റില്‍ വലിയ അഴിച്ചുപണി. വൈറ്റ് ബോള്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് റിസ്വാനെയാണ്‍ ടീം തിരെഞ്ഞെടുത്തത്. ആഗ സല്‍മാന്‍ റിസ്വാന് കീഴില്‍ വൈസ് ക്യാപ്റ്റനാകും. ഓസ്‌ട്രേലിയക്കും സിംബാബ്വെയ്ക്കും എതിരായ ഏകദിന പരമ്പരയ്ക്ക് തൊട്ട് മുന്‍പാണ് പുതിയ നായകനെയും വൈസ് ക്യാപ്റ്റനെയും തെരെഞ്ഞെടുത്തത്. സിംബാബ്വെയ്‌ക്കെതിരായ പരമ്പരയില്‍ ബാബര്‍ അസമിനെ ഉള്‍പ്പെടുത്തിയിട്ടില്ല. താരത്തിന് വിശ്രമം അനുവദിച്ചതായാണ് പിസിബി അറിയിക്കുന്നത്.


അതേസമയം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ബാബര്‍ അസമിനെ നീക്കിയതല്ലെന്നും നായകസ്ഥാനം ഒഴിയാന്‍ ബാബര്‍ സ്വയം സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി പറഞ്ഞു. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നായകസ്ഥാനത്ത് നിന്ന് മാറുന്നതെന്ന് ബാബര്‍ അറിയിച്ചതായും നഖ്വി അറിയിച്ചു. ഇതിനിടെ പാകിസ്ഥാന്‍ വാര്‍ഷിക കരാറില്‍ ഷഹീന്‍ അഫ്രീദിയെ എ ഗ്രേഡില്‍ നിന്നും ബി ഗ്രേഡിലേക്ക് തരം താഴ്ത്തി.


ടെസ്റ്റ് ടീമില്‍ നിന്നും ബാബറിനെ ഒഴിവാക്കിയ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ബാറ്റര്‍ ഫഖര്‍ സ്സമനെ കരാറില്‍ നിന്നും പുറത്താക്കി. ഫഖറിന് പുറമെ ഇമാമുള്‍ ഹഖ്, മുഹമ്മദ് നവാസ്, ഇമാദ് വസീം, ഹഫീം അഷ്‌റഫ്, ഹസന്‍ അലി,ഇഫ്തിഖര്‍ അഹമ്മദ് എന്നിവരെയും കരാറില്‍ നിന്നും പുറത്താക്കി. മുഹമ്മദ് റിസ്വാനും ബാബര്‍ അസമും മാത്രമാണ് എ ഗ്രേഡ് കാറ്റഗറിയിലുള്ള താരങ്ങള്‍.പാക് ടെസ്റ്റ് ടീം നായകനായ ഷാന്‍ മസൂദും നസീം ഷായും ബി കാറ്റഗറിയിലാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :