വല്ലതും നടക്കുമോടെയ്.., അടിമുടി മാറ്റം, അവസാന 2 ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് ബാബറും ഷഹീനും നസീം ഷായും പുറത്ത്

Babar Azam
Babar Azam
അഭിറാം മനോഹർ| Last Updated: തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (12:08 IST)
ഇംഗ്ലണ്ടിനെതിരായ അവസാന 2 ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്നും മോശം ഫോമിലുള്ള പാക് സൂപ്പര്‍ ബാറ്റര്‍ ബാബര്‍ അസം പുറത്ത്. ബാബറിന് പുറമെ മുന്‍ നിര ഫാസ്റ്റ് ബൗളര്‍മാരായ ഷഹീന്‍ അഫ്രീദിയേയും നസീം ഷായെയും 16 അംഗ ടീമില്‍ നിന്നും ഒഴിവാക്കി. മൂന്ന് പേര്‍ക്കൊപ്പം സര്‍ഫറാസ് അഹമ്മദിനും വിശ്രമം നല്‍കിയതായി പാകിസ്ഥാന്‍ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു. മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്ങ്‌സില്‍ 550 റണ്‍സ് പിന്നിട്ടിട്ടും പാകിസ്ഥാന്‍ കനത്ത തോല്‍വിയാണ് മത്സരത്തില്‍ ഏറ്റുവാങ്ങിയത്. ഇതോടെ കഴിഞ്ഞ 9 ടെസ്റ്റുകളിലായി മോശം ഫോം തുടരുന്ന സൂപ്പര്‍ ബാറ്റര്‍ ബാബര്‍ അസമിനെ പുറത്താക്കാന്‍ ടീം മാനേജ്‌മെന്റിന് സമ്മര്‍ദ്ദമേറി. അവസാന 18 ടെസ്റ്റ് ഇന്നിങ്ങ്‌സുകളില്‍ നിന്നും ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ബാബറിനായിട്ടില്ല.

ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരെഞ്ഞെടുക്കുക സെലക്ടര്‍മാര്‍ക്ക് വെല്ലുവിളിയായ കാര്യമായിരുന്നുവെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗമായ അഖിബ് ജാവേദ് പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ കളിക്കാരുടെ ഫോം, പരമ്പരയില്‍ തിരിച്ചുവരാനുള്ള സാധ്യത.,പാകിസ്ഥാന്റെ വരാനിരിക്കുന്ന മത്സരങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ച് ബാബര്‍ അസം, നസീം ഷാ,സര്‍ഫറാന്‍ അഹമ്മദ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചു. ജാവേദ് പ്രസ്താവനയില്‍ പറയുന്നു.

രണ്ട് മൂന്നും ടെസ്റ്റുകള്‍ക്കുള്ള പാക് ടീം ഇങ്ങനെ


ഷാന്‍ മസൂദ്(ക്യാപ്റ്റന്‍),സൗദ് ഷക്കീല്‍(വൈസ് ക്യാപ്റ്റന്‍) അബ്‌സുള്ള ഷെഫീഖ്,അമീര്‍ ജമാല്‍,ഹസീബുള്ള(വിക്കറ്റ് കീപ്പര്‍),മുഹമ്മദ് റിസ്വാന്‍(വിക്കറ്റ് കീപ്പര്‍),കമ്രാന്‍ ഗുലാം,മെഹ്‌റാന്‍ മുംതാസ്,മിര്‍ ഹംസ,മുഹമ്മദ് അലി,മുഹമ്മദ് ഹുറൈറ,നോമന്‍ അലി,സെയിം അയൂബ്,സാജിദ് ഖാന്‍,സല്‍മാന്‍ അലി ആഘ,സാഹിദ് മെഹ്മൂദ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :