പന്ത്,ബുമ്ര,ശ്രേയസ് ഇവർക്കൊന്നും പകരം വെയ്ക്കാൻ ഫ്രാഞ്ചൈസികൾക്ക് കളിക്കാരില്ല : ഗാംഗുലി

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (13:58 IST)
23 സീസണിൽ നായകനും വിക്കറ്റ് കീപ്പർ താരവുമായ റിഷഭ് പന്തിൻ്റെ അഭാവം ടീമിന് കടുത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ക്രിക്കറ്റ് ഡയറക്ടർ സൗരവ് ഗാംഗുലി. എന്നിരുന്നാലും പന്തിൻ്റെ അഭാവം മറ്റൊരു താരത്തിന് ഉയർന്ന് വരാനുള്ള അവസരമാണെന്നും ഗാംഗുലി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ വാഹനാപകടത്തിൽ പരിക്കേറ്റ പന്ത് ഇപ്പോഴും ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ ഓസീസ് താരം ഡേവിഡ് വാർണറാണ് ഡൽഹിയെ നയിക്കുന്നത്.

തീർച്ചയായും റിഷഭ് പന്തിനെ ഡൽഹിക്ക് നഷ്ടമാകും. എന്നാൽ ഇത് മറ്റ് താരങ്ങൾക്ക് മുന്നേറാനുള്ള അവസരമാണ്. ടൂർണമെൻ്റിൽ ബുമ്ര, എന്നീ താരങ്ങൾക്ക് പകരം വെയ്ക്കാൻ ടീമുകൾക്ക് മറ്റ് താരങ്ങളെ ലഭിച്ചിട്ടില്ല. ഞങ്ങൾ പന്തും അതുപോലെ ഒരു താരമാണ്. ധോനി കരിയർ അവസാനിപ്പിച്ചതോടെയാണ് പന്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. അങ്ങനെയാണ് പകരത്തിന് പകരം കളിക്കാൻ പറ്റുന്ന താരങ്ങളെ രാജ്യം തയ്യാറാക്കുന്നത്.


ശുഭ്മാൻ ഗിൽ മെച്ചപ്പെടുന്നതും റുതുരാജ് മികച്ച രീതിയിൽ കളിക്കുന്നതും നമ്മൾ കാണുന്നുണ്ട്. ഇത് നല്ലൊരു അവസരമാണ്. റിഷഭ് പന്തിൻ്റെ നഷ്ടം വലിയ നഷ്ടം തന്നെയാണ്. ഗാംഗുലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :